kanjav
മുഹമ്മദ് അസ്ലം

തൊടുപുഴ: കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കൾ തൊടുപുഴ റേഞ്ച് എക്‌സൈസ് സംഘം നടത്തിയ വ്യത്യസ്ത പരിശോധനകളിൽ പിടിയിലായി. 1.5 ഗ്രാം ഹാഷിഷ് ഓയിലും 12 ഗ്രാം കഞ്ചാവുമായി ഉടുമ്പന്നൂർ ഇടമറുക് പീടികപ്പറമ്പിൽ മുഹമ്മദ് അസ്‌ലമാണ് വ്യാഴാഴ്ച പിടിയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തു. ഇന്നലെ തൊടുപുഴ പട്ടയംകവലയിൽ നടത്തിയ പരിശോധനയിൽ കാരിക്കോട് ആർപ്പാമറ്റം മുഹമ്മദ് ഷായെ 15 ഗ്രാം കഞ്ചാവുമായും തൊടുപുഴ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എസ്. ഷാഫി അരവിന്ദാക്ഷനും സംഘവും ചേർന്ന് പിടികൂടി.