തൊടുപുഴ നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന പതിനേഴാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവൽ ജനുവരി 12 മുതൽ 15 വരെ നടത്താൻ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ കൂടിയ സംഘാടക സമിതി യോഗം തീരുമാനിച്ചു. തൊടുപുഴ സിൽവർ ഹിൽസ് സിനിമാസിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. കേരള ചലച്ചിത്ര അക്കാദമിയുടെയും എഫ് എഫ് എസ് ഐ യുടെയും സഹകരണത്തോടെ നടത്തുന്ന ഫിലിം ഫെസ്റ്റിവലിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച സിനിമകളുടെ പ്രദർശനങ്ങളും ഓപ്പൺ ഫോറവും വിവിധ സംസ്‌കാരികപരിപാടികളും ഉണ്ടാകും. യോഗത്തിൽ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ രവീന്ദ്രൻ സെക്രട്ടറി എം എം മഞ്ജുഹാസൻ , പി എൻ ഭാസ്‌കരൻ, സനൽ ചക്രപാണി , എസ് എൻ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. ഫിലിം ഫെസ്റ്റിവൽ നടത്തിപ്പിനായി സനീഷ് ജോർജ് ( ചെയർമാൻ ), ജെസ്സി ജോണി , കെ ദീപക്, ഷീജ ഷാഹുൽഹമീദ്, അബ്ദുൽ കരീം, ബിന്ദു പത്മകുമാർ , റ്റി. എസ് രാജൻ (വൈസ് ചെയർമാൻമാർ ) , എൻ രവീന്ദ്രൻ (ജനറൽ കൺവീനർ ), .എം.എം. മഞ്ജുഹാസൻ ( കൺവീനർ ), . യു.എ. രാജേന്ദ്രൻ, . പി. എൻ. ഭാസ്‌കരൻ , . ജെയ്‌സൺ ജോസ് , . സനൽ ചക്രപാണി (ജോ. കൺവീനർമാർ), വി കെ ബിജു, വിൽസൺ ജോൺ,ബാബു പള്ളിപ്പാട്ട് , ജോഷി വിഗ്‌നേറ്റ് , റെജി പി തോമസ് ,എം.ഐ സുകുമാരൻ ( സബ് കമ്മിറ്റി കൺവീനർമാർ ) എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ സംഘാടകസമിതി രൂപീകരിച്ചു.