ഇടുക്കി: പുരപ്പുറ സൗരോർജ പദ്ധതിയിൽ ഗാർഹിക ഉപഭോക്തക്കൾക്ക് സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ സംഘടിപ്പിച്ചു. സംസ്ഥാനത്തെ ജില്ലാ കല്ര്രകറേറ്റ് കോൺഫറൻസ് ഹാളുകളിൽ നടത്തുന്ന ക്യാമ്പയിൻ പരമ്പരകളുടെ ഭാഗമായാണ് ഇടുക്കിയിലും കെ.എസ്.ഇ.ബി സംഘം എത്തിയത്.

കേന്ദ്ര സർക്കാരിന്റെ 40 ശതമാനം സബ്‌സിഡി നിരക്കിൽ സൗരോർജ പാനലുകൾ സ്ഥാപിക്കു ന്നതിനായി കെ.എസ്.ഇ.ബി അംഗീകൃതമായ വിവിധ സോളാർ പാനൽ വിതരണക്കാരുമായി ഉപഭോക്താക്കൾക്ക് സംവേദിക്കാനും സ്‌പോട്ട് രജിസ്ട്രേഷൻ ചെയ്യാനുമുള്ള സൗകര്യം ക്യാമ്പയിനിൽ ഒരുക്കിയിരുന്നു.അസിസ്റ്റന്റ് എൻജിനീയർ എസ്. നൗഷാദ് പദ്ധതി വിശദീകരിച്ചു. സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ഇ കിരൺ പോർട്ടൽ വഴി ഉപഭോക്താക്കൾക്ക് എങ്ങനെ സ്വയം രജിസ്‌ട്രേഷൻ ചെയ്യാം എന്നത് സംബന്ധിച്ച വിവരങ്ങളും വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, സൗര പ്രൊജ്രക്ട് എക്‌സിക്യൂട്ടീവ് എൻജിനീയൽ ആർ.ബൈജു, അസിസ്റ്റന്റ് എൻജിനീയർ യോഹന്നാൻ കെ.വി, പൈനാവ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ പ്രിൻസ് വർഗീസ്, ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, വകുപ്പ് തലവൻമാർ, കളക്ട്രേറ്റ് ജീവനക്കാർ, സോളാർ പാനൽ വിതരണക്കാർ എന്നിവർ പങ്കെടുത്തു.