മുട്ടം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ മാസാചരണത്തിൻ്റെ ഭാഗമായി മുട്ടം ഗവ: പോളിടെക്നിക്ക് കോളേജിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് സ്റ്റുഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിന് പ്രിൻസിപ്പൽ മായാബെൻ, വകുപ്പുമേധാവി സെലിൻ ഭാസ്കർ, ഷണ്മുഖൻ എം എസ്, ലെക്ച്ചറർ ബെറ്റ്സി ബാബു,എൻ സി സി ഓഫീസർ വിജയ ചന്ദ്രൻ പിള്ള,ആന്റി നർക്കോട്ടിക്ക് സെൽ കോർഡിനേറ്റർ രാഹുൽ സി ആർ,എന്നിവർ നേതൃത്വം നൽകി.