
പീരുമേട് :സിവിൽ സ്റ്റേഷന് സമീപം ആറോളം ക്വാർട്ടേഴ്‌സുകൾ ഉപയോഗ ശൂന്യമായി കാടുകൾ കയറി നശിക്കുന്നു. സർക്കാർ ഉദ്യോഗസ്ഥന്മാർക്കും കുടുംബത്തിനും താമസിക്കുന്നതിന് വേണ്ടി പതിറ്റാണ്ടുകൾക്ക് മുൻപ് സർക്കാർ ചെലവിൽ നിർമ്മിച്ചിരുന്ന ക്വാർട്ടേഴ്‌സുകളാണ് നശിക്കുന്നത്. പൊതുമരാമത്ത്, റവന്യൂ വകുപ്പിന്റെയും കെട്ടിടങ്ങളാണ് ഇത്തരത്തിൽ നശിക്കുന്നത്. മുൻപ് ഇവിടെ ഉദ്യോഗസ്ഥർ കുടംബമായി താമസിച്ചിരുന്നതാണ്. ഏതാനും വർഷങ്ങളായി ഈ കെട്ടിടങ്ങളിൽ താമസക്കാരില്ലാതെ നശിക്കുന്നു. കാലാകാല ങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തി താമസയോഗ്യമാക്കുന്നില്ല. നിരവധിയായ ഉദ്യോഗസ്ഥന്മാർക്ക് താമസിക്കാൻ കെട്ടിടങ്ങൾ കിട്ടാതെ വലയമ്പോഴാണ് സർക്കാർ കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നത്. പൊതുമുതൽ സംരക്ഷിക്കപ്പെടുന്നില്ല എന്ന് ആക്ഷേപമാണ് നാട്ടുകാർക്കുള്ളത്. പീരമേട് പ്രദേശത്ത് ദിവസ വാടകയ്ക്ക് പോലും വിനോദസഞ്ചാരികളും മറ്റും കെട്ടിടങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടമ്പോൾ സർക്കാർ കെട്ടിടങ്ങൾനശിക്കുന്നത് അധികൃതർ ശ്രദ്ധിക്കുന്നില്ല. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തി കെട്ടിടങ്ങൾ വാസയോഗമാക്കണമെന്നാവശ്യം ഉയർന്നിട്ടുണ്ട്. ഉദ്യോഗസ്ഥന്മാർ ഈ കെട്ടിടത്തിൽ താമസിക്കാൻ തയ്യാറാകുന്നില്ലങ്കിൽ ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റ് കൾ മാസവാടകയ്ക്കാ, ദിവസവാടകയ്‌ക്കോ വിനോദ സഞ്ചാരികൾക്ക് നൽകാൻ തയ്യാറായാൽ സർക്കാരിനു വരുമാനമുണ്ടാകുകയും കെട്ടിടങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്യപ്പെടും.