തൊടുപുഴ: ലയൺസ് ഡിസ്ട്രിക്ട് 318 സി, വണ്ണപ്പുറം ടൗൺ ലയൺസ് ക്ലബ്, എറണാകുളം റിനയ് മെഡിസിറ്റി എന്നിവ ചേർന്ന് സൗജന്യ ബ്രസ്റ്റ് സ്‌ക്രീനിങ് ക്യാമ്പ് നവംബർ ഒന്നിന് ഉച്ചയ്ക്ക് 12ന് നടത്തും. വണ്ണപ്പുറം നമ്പ്യാപറമ്പിൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ക്യാമ്പ് സിനിമാതാരം ഹണി റോസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 150 പേർക്കാണ് ടെസ്റ്റുകൾ ചെയ്യാൻ അവസരം. മറ്റ് ക്ലബുകളിലും ക്യാമ്പുകൾ നടത്തും. ജില്ലയിൽ ഇരുപതിനായിരത്തിൽ അധികം പേർക്ക് പരിശോധന ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രോഗ്രാം ജനറൽ കൺവീനർ ഷിൻസ് സെബാസ്റ്റ്യൻ, മെഡിക്കൽ ക്യാമ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. സുദർശൻ, വിവിധ ലയൺസ് ക്ലബുകളിലെ പ്രസിഡന്റുമാരായ എൻ.അനൂപ്, സജി പോൾ, റാണാ ജിമ്മി, ടി.പി. അനൂപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.