ഏലപ്പാറ: സർക്കാർ ഹൈസ്‌കൂളിൽ എസ്.പി സി. സീനിയർ സ്റ്റുഡന്റ് പാസിംഗ് ഔട്ട് പരേഡ് നടന്നു .ഈ വർഷം പത്താം ക്ലാസിൽ പഠിക്കുന്ന എസ് പി സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. ജില്ല പഞ്ചായത്തംഗം ആശാ ആന്റണി സല്യൂട്ട് സ്വീകരിച്ചു.പീരുമേട് ഡിവൈ എസ് പി കുര്യാക്കോസ് ജെ മുഖ്യാതിഥിയായിരുന്നു . പീരുമേട് സി.ഐ രജീഷ് കുമാർ ,അഴുത ബ്ലോക്ക് പഞ്ചായത്തംഗം അഫിൻ അൽ ബർട്ട് ഗ്രാമപഞ്ചായത്തംഗങ്ങളായ ബിജു ഗോപാൽ,ഉമർ ഫാറൂഖ് .പി.ടി . എ പ്രസിഡന്റ് ആന്റണി തോമസ തുടങ്ങിയവർ സംസാരിച്ചു.