തൊടുപുഴ: വഴിത്തല ശാന്തിഗിരി കോളേജിൽ കോമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്റർ നാഷ്ണൽ ഫൈനാഷ്യൽ റിപ്പോർട്ടിങ്ങ് സ്റ്റാന്റെർഡ് എന്ന വിഷയത്തിൽ ദേശിയ സെമിനാർ നടത്തി.സംസ്ഥാനത്തെ വിവിധ കോളേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് സെമിനാറിൽ പങ്കെടുത്തത്.കൊച്ചി ജെയിൻ യൂണീവേഴ്സിറ്റി പ്രൊ: വൈസ് ചാൻസിലർ ഡോ:ജെ ലത സെമിനാർ ഉദ്ഘാടനം ചെയ്തു.കൊച്ചി ചിന്മയ യൂണീവേഴ്സിറ്റി റിസേർച്ച് ഗൈഡ് ഡോ: മഞ്ജുള ആർ അയ്യർ മുഖ്യപ്രഭാഷണം നടത്തി.കോളേജ് പ്രിൻസിപ്പാൾ ഫാ.പോൾ പാറേക്കാട്ടേൽ അദ്ധ്യക്ഷത വഹിച്ചു.അസി: പ്രൊഫ. വി അമ്പിളി സ്വഗതവും,അസി. പ്രൊഫ. മെജോ ജോൺ ജോൺസൺ നന്ദിയും പറഞ്ഞു.