അടിമാലി : വൃദ്ധയെ കഴുത്ത് അറുത്ത് നിലയിൽ വീടിന് സമീപം കണ്ടെത്തി. മന്നാംകാല മുസ്ലിം പള്ളിക്ക് സമീപം പുതുപറമ്പിൽ ആമിന (70) ആണ് കഴുത്ത് അറുത്ത നിലയിൽ വീടിന് പുറകുവശം കിണറിനടുത്ത് കഴുത്തിന് മുറിവേറ്റ് രക്തം വാർന്ന നിലയിൽ മുറ്റത്ത് കണ്ടെത്തിയത്.മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കൊച്ചുമക്കൾ കണ്ടതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന മകൻ അബ്ദുൾ കരിം ഭാര്യ സുമയ്യ എന്നിവർ ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ ' എത്തിക്കുകയായിരുന്നു. നിസാര കാര്യത്തെച്ചൊല്ലി കുടുംബവഴക്കിനൊടുവിൽ കറിക്കത്തികൊണ്ട് കഴുത്തിൽ സ്വയം മുറിവേൽപ്പിക്കുകയായിരുന്നു.