കഞ്ഞിക്കുഴി : ശിവസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്‌കന്ദ ഷഷ്‌ഠി മഹോത്സവം ഇന്ന് നടക്കും. ക്ഷേത്രാചാര്യന്മാർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. രാവിലെ 5.35 ന് നിർമ്മാല്യദർശനം,​ ഉഷപൂജ,​ 7 ന് ഗണപതിഹോമം,​ 9 ന് സ്‌കന്ദ ഷഷ്‌ഠി പൂജ ആരംഭം,​ ദേശ ക്ഷീര കലശ പൂജ,​ ഉച്ചയ്ക്ക് 12.30 ന് ദ്രവ്യാഭിഷേകങ്ങൾ,​ തുടർന്ന് ദേശക്ഷീര കലശാഭിഷേകം,​ പ‌‌ഞ്ചഗവ്യം,​ നവകം,​ ഭഗവാന് കാണിക്ക സമ‌ർപ്പണം എന്നിവ നടക്കും.