തൊടുപുഴ: ജില്ലയിലെ പ്ലസ് വൺ ക്ലാസ്സുകളിൽ പഠിച്ച് വരുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെട്ട മിടുക്കരായ കുട്ടികൾക്കായി സമഗ്ര ശിക്ഷാകേരളം മുഖേന നടപ്പിലാക്കുന്ന സ്‌കഫോൾഡ് പദ്ധതിയുടെ ദ്വിദിന സംഗമവും സ്‌ക്രീനിംഗ് ക്യാമ്പും അഡ്വ.എ രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാപ്രോഗ്രാം ഓഫീസർ കെ.എ ബിനുമോൻ, ഡയറ്റ് ഫാക്കൽറ്റി .അനിരുദ്ധൻ, സൈക്കോളജിസ്റ്റ് ഷാരോൺജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ എച്ച്.എസ്.എസ്, വി,എച്ച്.എസ്.ഇ സ്‌കൂളുകളിലെ പ്ലസ് വൺ കുട്ടികളിൽ സർവ്വേ നടത്തി മികച്ച അക്കാദമിക റിസൾട്ടിനൊപ്പം സാമൂഹികവും സാമ്പത്തികവുമായ പഞ്ചാത്തലം കൂടി പരിഗണിച്ച് നടത്തിയ സ്‌കൂൾ തല തെരഞ്ഞെടുപ്പിൽ 487 കുട്ടികൾയോഗ്യതനേടിയിരുന്നു. ഇവരിൽ നിന്നും കണ്ടെത്തിയ ഏറ്റവും മികച്ച 50 കുട്ടികളാണ് സ്‌കഫോൾഡ് സംഗമത്തിൽ 2 ദിവസങ്ങളിലായി മൂന്നാർ ശിക്ഷക് സദനിൽ പങ്കെടുത്തത്.