തൊടുപുഴ: കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ പൗരപ്രമുഖരെ ഉൾക്കൊള്ളിച്ച് ഇടുക്കി ജില്ലയുടെ സുവർണ്ണ ജൂബിലി ഇന്ന് വിപുലമായി ആഘോഷിക്കും. രാവിലെ 9.30ന് തൊടുപുഴ സീസർ പാലസ് ഓഡിറ്റോറിയത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ജില്ലയുടെ വലിയ നേട്ടത്തിന് ചുക്കാൻ പിടിച്ച സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കും. മുൻ മന്ത്രി പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ, തൊടുപുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്. രാജൻ എന്നിവർ ആശംസകളർപ്പിക്കും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് സ്വാഗതവും ഇടുക്കി ബ്യൂറോ ചീഫ് അഖിൽ സഹായി നന്ദിയും പറയും. ചടങ്ങിൽ കേരളകൗമുദി സ്‌കൂൾ വിദ്യാർത്ഥികൾക്കായി 'എന്റെ ഇടുക്കി എന്റെ സ്വപ്നം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.

ആദരിക്കപ്പെടുന്നവർ

ചാഴിക്കാട്ട് ആശുപത്രി ചെയർമാൻ & എം.ഡി ഡോ. ജോസഫ് സ്റ്റീഫൻ,​ ചടങ്ങിൽ പുളിമൂട്ടിൽ സിൽക്സ് എം.ഡി ഔസേഫ് ജോൺ, ബ്രാഹ്മിൺസ് എം.ഡി വിഷ്ണു നമ്പൂതിരി​, ധന്വന്തരി വൈദ്യശാല ചെയർമാൻ ഡോ.​ സി.എൻ. നീലകണ്ഠൻ നമ്പൂതിരി​,​ ദി വില്ലേജ് ഇന്റർനാഷണൽ സ്കൂൾ എം.ഡി ആർ.കെ. ദാസ്,​ അൽ- അസ്ഹർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ കെ.എം. മൂസ,​ ചരകാസ് ആയുർവേദ ഹോസ്പിറ്റൽ & റിസർച്ച് സെന്റർ എം.ഡി ഡോ. ജോർജ്ജ് പൊട്ടയിൽ​,​ സാമൂഹികപ്രവർത്തകൻ മാത്യു കണ്ടിരിക്കൽ,​ കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ, ദിവ്യരക്ഷാലയം സ്ഥാപകൻ ടോമി,​ സീനിയർ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സതീഷ് വാര്യർ,​ വിശ്വവിദ്യാമഠം സ്ഥാപകൻ വി.വി. മാത്യു,​ എവർഷൈൻ സ്റ്റുഡിയോ ഉടമ ജോസ് ആലപ്പാട്ട്,​ കവി സുകുമാർ അരിക്കുഴ,​ റിട്ട. അദ്ധ്യാപകനും കർഷകനുമായ രാജു സി. ഗോപാൽ എന്നിവരെ ചടങ്ങിൽ ആദരിക്കും.