ചെറുതോണി: വനാതിർത്തിയിൽ താമസിക്കുന്ന കൃഷിക്കാരുടെ ഭൂമി റീബിൽഡ് കേരള പദ്ധതിയിൽ പെടുത്തി വനം വകുപ്പ് ഏറ്റെടുക്കുന്ന സ്വയം സമ്മത പുനരുധിവാസ പദ്ധതിയുമായുള്ള കൃഷിക്കാരുടെ ആശങ്കകൾ പരിഹരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. അടുത്ത ദിവസം തന്നെ ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും കർഷക സംഘടനനേതാക്കളുടെയും യോഗം മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ജില്ലാ കളക്ടറേറ്റിൽ ചേരുമെന്നും മന്ത്രി അറിയിച്ചു. എൻസിപി ജില്ലാ കമ്മിറ്റി യോഗത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. . വന്യജീവികളുമായി നിരന്തരം സംഘർഷത്തിൽ ഏർപ്പെടുന്ന പ്രദേശങ്ങളെ മാത്രം ഉൾപ്പെടുത്തി കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കാൻ 2019 ൽ തീരുമാനം എടുത്തത്. സ്വന്തം താല്പര്യ പ്രകാരം ഒഴിഞ്ഞു പോകുന്ന ആദിവാസികൾ ഒഴുകിയുള്ള കൃഷിക്കാർക്ക് ഗവൺമെന്റ് ആവശ്യമായ നഷ്ടപരിഹാരം നൽകുന്നതാണ് സംസ്ഥാന വ്യാപകമായുള്ള ഇ പദ്ധതി .ഇ ത് കൃഷിക്കാർക്ക് ദോഷകരം ആണെങ്കിൽ ഈ പ്രോജക്ട് അവിടെ നടപ്പാക്കില്ല.എല്ലാവരുടെയും ആശങ്കകൾ പരിഹരിച്ച് മാത്രമേ മുന്നോട്ടു പോകുവെന്നും മന്ത്രി അറിയിച്ചു.ജില്ലാ പ്രസിഡന്റ് അഡ്വ. കെ ടി മൈക്കിളിന്റെ അദ്ധ്യക്ഷതയിൽ കൂടിയോഗം സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനിൽ കുവപ്ലാക്കൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന നിർവാഹ സമിതി അംഗങ്ങളായ സിനോജ് വള്ളാ ടി, അരുൺ പി മാണി, ജോസ് വഴുതനപ്പിള്ളി ജില്ലാ വൈസ് പ്രസിഡണ്ട് ഡോ. കെ സോമൻ, ഭാരവാഹികളായ കെ എം പൈലി, വി എൻ മോഹനൻ,ടിപി വർഗീസ്, മനോജ് കൊച്ചുപറമ്പിൽ, ആലിസ് വർഗീസ്,പിജെ അബ്രഹാം,റോഷൻ സർഗ്ഗം, മാത്യു ഈറാഴത്ത്,പി പി ബേബി,ജയ്‌സൺ തേവലത്ത്, രാധാകൃഷ്ണൻ വള്ളക്കടവ്, എന്നിവർ പ്രസംഗിച്ചു.