ഇടുക്കി ജില്ലയുടെ രൂപീകരണത്തിന് അൻപത് വർഷം പിന്നിുകയാണ്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മലയോര ജില്ല എന്നും കേരളത്തിലെ മറ്റ് ജില്ലകളേക്കാൾ വശ്യമനോഹാരിതകൊണ്ട് തലയുയർത്തിയാണ് നിലകൊള്ളുന്നത്. അവികസിതമായ പ്രദേശങ്ങളിൽനിന്ന് വികസനത്തിന്റെ പുതിയ വഴികളിലൂടെ സഞ്ചാരം തുടങ്ങിയിട്ട് അഞ്ച് പതിറ്റാണ്ടുകളായപ്പോൾ ഏറെ ദൂരം മുന്നാട്ട് പോയെങ്കിലും ഇനിയും നേട്ടങ്ങൾ കൊയ്യാൻ ഏറെയുണ്ട്. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇടുക്കി എന്നേ സ്ഥാനം പിടിച്ചു. മൂന്നാറിന്റെ കുളിരും മറയൂരും ഇരവികുളം നാഷണൽ പാർക്കിലെ വരയാടുകളും റയൂരും കാന്തല്ലൂരുമൊക്കെ ചേരുന്ന അഞ്ചുനാടിലെ ശീതകാല കൃഷിയും പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നലക്കുറിഞ്ഞിയും അങ്ങനെ വൈവിദ്ധ്യങ്ങളുടെ കലവറയാണ് ഇടുക്കി. മണ്ണിനോട് പടവെട്ടിയ കുടിയേറ്റ കർഷകരുടെ വീരേതിഹാനങ്ങളും എല്ലാം ചേരുന്നതാണ് മലയോര നാടിന്റെ ചരിത്രം. അൻപത് വർഷം കൊണ്ട് നേടിയ വികസന കാര്യങ്ങൾ ഒരു പക്ഷെ മറ്റ് ജില്ലകളെ അപേക്ഷിച്ച് വളരെ കുറവായിരിക്കാം, പക്ഷെ ഇടുക്കി വളർച്ചയുടെ പാതയിലാണ്, ഇനിയുള്ള കാലം മലയോര ജില്ലയുടെ കുതിപ്പിന്റെ കാലമാണ്. ആരോഗ്യ, വിദ്യാഭ്യാസ,ഗതാഗത രംഗത്ത് വലിയൊരു മുന്നേറ്റത്തിന്റെ സൂചനകൾ പ്രകടമാണ്. അത് വഴി ഇടുക്കിയ്ക്ക് ഒരു പുത്തനുണർവ്വ് ഉണ്ടാകുമെന്നത് നിസംശയമാണ്. നേടിയതിനേക്കാളേറെ ഇനിയും കൈവരിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് മലയോര ജില്ല.