സേനാപതി :നെടുങ്കണ്ടം ഉപജില്ലാ സ്‌കൂൾ കലോത്സവം സേനാപതിമാർ ബേസിൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കും. നവംബർ 10 ന് രചന മത്സരങ്ങളും 17 നും 18നും കലാമത്സരങ്ങളും നടക്കും. ഉപജില്ലയിലെ70 സ്‌കൂളുകളിൽ എൽ.പി, യു.പി ,ഹൈസ്‌കൂൾ,ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി അയ്യായിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കുമെന്നും സേനാപതിയിൽ ആദ്യമായി നടത്തപ്പെടുന്ന കലാമാമാങ്കത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 17 ന് രാവിലെ 10 ന് എം.എം മണി എം. എൽ. എ കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ കുമാരി മോഹൻകുമാർ, വി.എൻ മോഹനൻ,ബ്ലോക്ക്,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കും.മത്സരാർത്ഥികളുടെ രജിസ്‌ട്രേഷൻ നടപടികൾ നവംബർ 5 ന് മുൻപ് നടത്തണമെന്നും, വിവിധ ഇടങ്ങളിൽ നിന്ന് എത്തിച്ചേരുന്ന വർക്ക് വാഹനങ്ങൾ പാർക്കു ചെയ്യുന്നതിന് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. കലോത്സവംത്തിനു വിവിധ വിഭാഗങ്ങളിലായി 99 ഇനം മത്സരങ്ങളാണ് നടക്കുക ഇതിൽ 24 ഇനം പ്രധാന സ്റ്റേജിലും പുറത്തുള്ള 12 വേദികളിലായി മറ്റു മത്സര ഇനങ്ങളും നടക്കുമെന്ന് ചെയർപേഴ്‌സൺ തിലോത്തമ സോമൻ, സ്‌കൂൾ മാനേജർ ബെന്നി ചെറിയാൻ,ഫാ. ലിന്റോ ലാസർ, ബിനു പോൾ, ഡെയ്‌സി മാത്യു, എബിൻ.കെ.ജോണി,ബേസിൽ ബെന്നി എന്നിവർ അറിയിച്ചു.