
കീരിത്തോട്: എസ്.എൻ.ഡി.പി യോഗം കീരിത്തോട് ശാഖാ യൂത്ത്മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ 'നേർ വഴി ' ലഹരി വിമുക്ത ക്യാമ്പും സെമിനാറും നടന്നു. ക്യാമ്പ് ഇടുക്കി എസ്.എൻ.ഡി.പി യൂണിയൻ കൗൺസിലർ മനേഷ് കുടിക്കയത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സന്തോഷ് കമാനത്ത് മുഖ്യപ്രഭാഷണം നടത്തി. തങ്കമണി എക്‌സൈസ് റേഞ്ച് സിവിൽഓഫിസർ ബിനു ജോസഫ് പഠനക്ലാസ് നയിച്ചു.
യൂത്ത് മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് ബിനു തോപ്പിൽ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ശാഖാ സെക്രട്ടറി അനു തുമരയ്ക്കാക്കി വൈസ് പ്രസിഡന്റ് വിനോദ് കള്ളിക്കാട്ട് . കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് മെമ്പർ മാത്യു തായങ്കരി, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് സി.കെ. രാജു . മിനിസജി, വിഷ്ണു ശശി തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ കമ്മറ്റി അംഗം സനീഷ് നാലു തൊട്ടിയിൽ സ്വാഗതവും സെക്രട്ടറി നിഖിൽ പുഷ്പരാജ് നന്ദിയും പറഞ്ഞു.