vijayalal

പീരുമേട് : ജനകീയ താസിൽദാർ എന്നറിയപ്പെടുന്ന പീരുമേട്തഹസിൽദാർ വിജയ ലാൽ ഇന്ന് ഔദ്യോഗിക പദവിയിൽ നിന്നും വിരമിക്കുന്നു. 2021 ഒക്ടോബർ 16ന് കൊക്കയാറിൽ ഉണ്ടായ ദുരന്തംഅറിഞ്ഞ് ആദ്യമെത്തി അവിടത്തെ ജനതയെ ദുരന്തമുഖത്ത് നിന്നും കരകയറ്റാൻ അവസാനം വരെ നിലയുറപ്പിച്ചു.69 ദിവസങ്ങൾക്ക് ശേഷമാണ് ആലപ്പുഴആര്യനാട് വീട്ടിൽ എത്തുന്നത്. സഹായിക്കാനും പുനരധിവാസം ഒരുക്കി നൽകാനും മുന്നിട്ടിറങ്ങി. ഇരുപത്തി അഞ്ചര കോടി രൂപ വിവിധ തലത്തിൽ സാമൂഹിക മണ്ഡലങ്ങളിൽ നിന്ന് സഹായമായി എത്തിക്കാൻ നേതൃത്വപരമായ പങ്ക് വഹിച്ചു. ദുരന്തത്തിൽ പെട്ടവരുടെ ഉയിർപ്പിനു വേണ്ടി അവസാനം വരെ നില കൊണ്ടു. ദുരന്തഭൂമിയിൽ അകപ്പെട്ട ആളുകളെ സഹായിക്കുന്നതിനും അവർക്ക് ധനസഹായം എത്തിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും മുൻകൈയെടുത്തു കൊണ്ട് ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു. അദ്ദേഹത്തെ ഏറ്റവും ജനകീയനാക്കിയതും കൊക്കായാർ ദുരന്ത നിവരണത്തിൽ ഏർപ്പെട്ട താണ്. തോട്ടം മേഖലയിലെ പാവപ്പെട്ടവരുടെ ജാതി സർട്ടിഫിക്കറ്റുകൾ ഉൾപ്പെട്ട സർട്ടിഫിക്കറ്റുകൾ കാലതാമസം കൂടാതെ നൽകിയിരുന്നു. തോട്ട മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്മുൻകൈയെടുത്തു.ബാങ്കുകളിൽ നിന്നും വായ്പ എടുത്തവരുടെ സഹായത്തിനായി നിരവധി അദാലുകൾ സംഘടിപ്പിച്ച് അവർക്ക് പരമാവധി പലിശ ഒഴിവാക്കി നൽകാൻ മുൻകൈയെടുത്തു. ആധാറും ഐഡി കാർഡും തമ്മിൽ ലിങ്ക് ചെയ്യുത് 50,000 പേരുടെ ആധാർ ഐഡി ലിങ്ക് ചെയ്ത് പീരുമേടിനെ ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞു. 1996 ൽ സർവ്വീസിൽ പ്രവേശിച്ച് ഇന്ന് വിരമിക്കുമ്പോൾ സർക്കാർ ഉദ്യോഗസ്ഥർക്ക് ഇങ്ങിനെയും പ്രവർത്തിക്കാൻ കഴിയും എന്നു കാണിച്ചു. ലാളിത്യത്തിന്റെയും, വിനയത്തിന്റെയും പര്യായമായി അദ്ദേഹത്തിന് മാറാൻ കഴിഞ്ഞു.