വണ്ടിപ്പെരിയാർ : വണ്ടിപ്പെരിയാർ മൂലക്കയം പോപ്‌സ് എസ്റ്റേറ്റിൽ മണികണ്ഠനാണ് (31) പൊലിസ് പിടിയിലായത്. വണ്ടിപ്പെരിയാർ എസ് എച്ച്ഒ ഫിലിപ്പ് സാമിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. എസ്‌.ഐ കെ ജെ മാമ്മൻ, സി.പിഒ മാരായ അജീഷ് ജോയി. ഉല്ലാസ് ,സതീഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്. മുമ്പും കഞ്ചാവ് വിൽപന നടത്തിയതിന് പണികണ്ഠനെതിരെ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തിരുന്നു.