 
തൊടുപുഴ: മദ്യവും മയക്കു മരുന്നും ഉയർത്തുന്ന സാമൂഹിക തിന്മകളെ വിജയകരമായി നേരിടാൻ ശക്തവും കർശനവുമായ നിയമങ്ങൾ അനിവാര്യമാണെന്ന് മുൻ എം.എൽ.എ പി.സി. ജോർജ്ജ് പറഞ്ഞു. തൊടുപുഴ ഐശ്വര്യ റസിഡൻസിയിൽ ചേർന്നശ്രീനാരായണ ധർമ്മ പരിഷത്ത് ലഹരി വർജ്ജന കൂട്ടായ്മയുടെ സംസ്ഥാനതല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ ധർമ്മ പരിഷത്ത് സംസ്ഥാന ചെയർമാൻ കെ.പി.ഗോപി അദ്ധ്യക്ഷത വഹിച്ചു.
മുൻ യോഗം കൗൺസിലർ എസ് .സുവർണ്ണകുമാർ,ഗുരുധർമ്മ പ്രചരണസഭ രജിസ്ട്രാർ അഡ്വ.പി.എം മധു , എസ്.എൻ . ഡി.പി യോഗം മുൻ കേന്ദ്രസമിതി പ്രസിഡന്റ് പ്രിയംവദ ടീച്ചർ എന്നിവർ ആശംസാ പ്രസംഗം നടത്തി.
പ്ലസ്ടു വിദ്യാർത്ഥിയായ ശ്രീദേവിന്റെ സംസ്‌കൃതത്തിലുള്ള ദൈവദശകാലാപനത്തോടെ ആരംഭിച്ച സമ്മേളനത്തിന് ധർമ്മ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് മലമ്പുഴ സ്വാഗതവു, ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.കെ.മോഹൻരാജ് നന്ദിയും പറഞ്ഞു.