തൊടുപുഴ: ഇഛാശക്തികൊണ്ടും കരുത്തുകൊണ്ടും ഇന്ത്യാ മഹാരാജ്യത്തെ ധീരമായി നയിച്ച് ലോക ചരിത്രത്തിൽ സ്ഥാനം പിടിച്ച ധിഷണാശാലിയായ വനിതാ നേതാവായിരുന്നു ഇന്ദിരാഗാന്ധിയെന്ന് അഡ്വ. മാത്യു കുഴൽനാടൻ എം എൽ എ പറഞ്ഞു.. ഇന്ദിരാജി രാജ്യത്തിന് നൽകിയ സംഭാവനകൾ എക്കാലവും വിലപ്പെട്ടതാണെന്നും അത് മുമ്പോട്ടുള്ള പ്രയാണത്തിൽ കൂടുതൽ കരുത്തേകാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു . തൊടുപുഴ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലാനിയിൽ നടത്തിയ ഇന്ദിരാജി അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം കെ .പി .സി .സി ജനറൽ സെക്രട്ടറി അഡ്വ . എസ് അശോകൻ മുഖ്യപ്രഭാഷണം നടത്തി മണ്ഡലം പ്രസിഡന്റ് സുരേഷ് രാജു അദ്ധ്യക്ഷത വഹിച്ചു .
നേതാക്കളായ എൻ ഐ ബെന്നി , നിഷ സോമൻ , പി എൻ രാജീവൻ , ജോയി മൈലാടി , കെ ജി സജുമോൻ , ടി .എൽ അക്ബർ , റോബിൻ മൈലാടി , കെ എ ഷെഫീക്ക് , കെ പി റോയി , എസ് ഷെഫീക്ക് , പി വി അച്ചാമ്മ , നീനു പ്രശാന്ത് , രാജി അജേഷ് എന്നിവർ സംസാരിച്ചു .