
അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫീസർ സി.കെ.മഹേഷ് ക്ലാസ്സ് നയിച്ചു. മണക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഷ്‌നി ബാബുരാജ്, മെമ്പർ എ. എൻ. ദാമോദരൻ നമ്പൂതിരി, ലൈബ്രറി സെക്രട്ടറി അനിൽ എം.കെ, ഡൊമിനിക് സാവിയോ, സിന്ധു വാസുദേവൻ, ഷാബു ശങ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.