തൊടുപുഴ: നാടുകാണി ട്രൈബൽ ആർട്‌സ് ആന്റ് സയൻസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 11 ന് കോളേജ് ഓഡിറ്റോറിയത്തിൽ കേരളപ്പിറവി ദിനാഘോഷം നടത്തും. മാനേജർ സി.ആർ.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ രാജേഷ് കെ. എരുമേലി അധ്യക്ഷത വഹിക്കും. കുമരകം എസ്.എൻ. കോളേജ് മലയാള വിഭാഗം അസി.പ്രൊഫസർ ഡോ.സിമി പി.സുകുമാർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.