മുട്ടം: മുട്ടം ടൗണിൽ കാർ ബൈക്കുമായി കൂട്ടിയിടിച്ചു.ഇന്നലെ രാവിലെ 9.15 നാണ് അപകടം.മൂലമറ്റം റൂട്ടിൽ നിന്ന് തൊടുപുഴ ഭാഗത്തേക്ക് വന്ന ഏഴാംമൈൽ സ്വദേശിയുടെ കാർ തൊടുപുഴ ഭാഗത്ത് നിന്ന് മുട്ടം ടാക്സി സ്റ്റാന്റ് ഭാഗത്തേക്ക് വന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്.മുട്ടം ടൗണിൽ വ്യാപാര സ്ഥാപനം നടത്തുന്ന വ്യക്തിയാണ് ബൈക്ക് ഓടിച്ചിരുന്നത്.അപകടത്തെ തുടർന്ന് രണ്ട് വാഹനങ്ങൾക്കും സാരമായ കേട് സംഭവിച്ചു.