പുറപ്പുഴ: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖത്തിൽ വഴിത്തല ടൗണിൽ ലഹരി വിരുദ്ധബോധവത്ക്കരണ റാലിയും സെമിനാറും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാൽ ഉദ്ഘാടനം ചെയ്തു. റാലിയിൽ പഞ്ചായത്തംഗങ്ങൾ ,ജീവനക്കാർ,വിവിധ സംഘടനാ ഭാരവാഹികൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.