
അടിമാലി: ലഹരിമുക്ത കേരളത്തിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി അടിമാലി എസ് എൻ ഡി പി വൊക്കേഷണൽ ആന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ ഇന്ന് അടിമാലി ടൗണിൽ തീർക്കുന്ന മനുഷ്യച്ചങ്ങലയ്ക്ക് മുന്നോടിയായി സൈക്കിൾ വിളംബര ജാഥ നടത്തി. അടിമാലി എക്‌സൈസ് ഇൻസ്‌പെക്ടർ എ കുഞ്ഞുമോൻ വിളംബര ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. അടിമാലി ബസ് സ്റ്റാൻഡിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം എൻ എസ് എസ് യൂണിറ്റ് ലഹരി വിരുദ്ധ ഫ്‌ളാഷ് മോബും അവതരിപ്പിച്ചു.
ഇന്ന് അടിമാലി ടൗണിൽ വൈകിട്ട് മൂന്ന് മണിക്ക് ആയിരത്തിലധികം വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരും അണിനിരക്കുന്ന ലഹരിവിരുദ്ധ മനുഷ്യചങ്ങല തീർക്കുന്നതാണ്.
ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി പ്രതീകാത്മക ലഹരി ഉത്പ്പന്നകളുടെ കത്തിക്കൽ,ഷോർട്ട് ഫിലിം പ്രദർശനം, പോസ്റ്റർ രചന മത്സരം, ഫ്‌ളാഷ് മോബുകൾ തുടങ്ങിയ പരിപാടികൾ ചെയ്യുന്നുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ജന ജാഗ്രത സമിതി ചെയർമാൻ പി .വി സജൻ സ്‌കൂൾ പ്രിൻസിപ്പൽമാരായ കെ റ്റി സാബു,അജിത പി എൻ
മായ ജെ, മൂന്നാർ എക്‌സൈസ് സി ഐ രാജീവ് ജി, അടിമാലി പൊലീസ് ഇൻസ്‌പെക്ടർ നൗഷാദ് ടി എം,
സ്റ്റാഫ് സെക്രട്ടറി രാജേഷ് കെ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നിതിൻ മോഹൻ എന്നിവർ നേതൃത്വം നൽകും.