ഇടുക്കി: പോക്‌സോ കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 5,000 രൂപ പിഴയും ഇടുക്കി അതിവേഗ പ്രത്യേക കോടതി വിധിച്ചു. 2020 ഇടുക്കി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇടുക്കി സ്വദേശി ബിനോയിയെ ശിക്ഷിച്ചത്. പെൺകുട്ടി തുണി അലക്കിക്കൊണ്ടിരുന്നപ്പോൾ ഇയാൾ വിവാഹഭ്യർത്ഥന നടത്തി. നിരസിച്ചപ്പോൾ ഉടുമുണ്ട് ഉയർത്തിക്കാട്ടി എന്നാണ് കേസ്. മുമ്പ് പലതവണ ഇയാൾ കുട്ടിയെ പിന്തുടർന്ന് ശല്യപ്പടുത്തുകയും ചെയ്തിരുന്നു. ശിക്ഷ ഒരുമിച്ച് ഒരു വർഷം അനുഭവിച്ചാൽ മതി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.