വണ്ടിപ്പെരിയാർ: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്താസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് അനു സ്മരണണ സമ്മേളനം നടത്തി. വണ്ടിപ്പെരിയാർ, വാളാർഡി മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.റ്റി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. പിഎ അബ്ദുൾ റഷീദ്, ആർ ഗണേശൻ, കെഎ സിദ്ധീഖ്, കെ ഗോപി, എം ഗണേശൻ, എം മഹേഷ് ,പ്രിയങ്ക മഹേഷ് സുധാ റാണി ,ഷാൻ തുടങ്ങിയവർ പ്രസംഗിച്ചു.