നെടുങ്കണ്ടം: എസ്എൻഡിപി 6338 ആം നമ്പർ പച്ചടി ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ലഹരി മുക്ത ബോധവൽക്കരണ ക്ലാസ് നടത്തി. പരിപാടി
പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് ബിജു കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ എൻ.ജയൻ, ജോമോൻ താന്നിക്കൽ, പൊന്നപ്പൻ കുളപ്പൂക്കല്ലുങ്കൽ, രാജമ്മ കുഞ്ഞുമോൻ, ബിനോയി കുടിയിൽ, അപർണ രാജൻ, ഷൈൻ സജി, കുഞ്ഞുമോൻ മൂത്തേടത്ത്, വിനോദ് ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു. നെടുങ്കണ്ടം എക്‌സൈസ് ഓഫീസർ എം അബ്ദുൽസലാം ബോധവൽക്കരണ ക്ലാസ് നയിച്ചു.