നെടുങ്കണ്ടം: മാവടിയിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം. പൂച്ചപുലിയെന്ന് വനംവകുപ്പ്. ഞായറാഴ്ച രാത്രി ബൈക്ക് യാത്രികന്റെ മുന്നിലേക്ക് പുലി ചാടിയെന്നാണ് പറയപ്പെടുന്നത്. ബൈക്ക് യാത്രക്കാരൻ വിവരം പ്രദേശവാസികളെ അറിയിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ചിന്നാർ സെക്ഷൻ ഫോറസ്റ്റർ കെ.എസ്. കിഷോർ, ബി.എഫ്.ഒ വി.ജെ. മജോ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി. പ്രദേശത്തെ പുരയിടങ്ങളിൽ നിന്ന് ലഭിച്ച പൂച്ചപ്പുലിയുടെതെന്ന് കരുതുന്ന പഗ് മാർക്കുകളും വനംവകുപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ചു. സ്ഥലത്ത് നീരിക്ഷണം നടത്തുന്നുണ്ടെന്നും പരിശോധന തുടരുമെന്നും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.