
കണ്ണൂർ: എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. കെ.പി.സി.സിക്ക് ഔദ്യോഗിക സ്ഥാനാർത്ഥിയില്ല. ആർക്ക് വോട്ട് ചെയ്യണമെന്ന് കെ.പി.സി.സി പറയില്ല.വോട്ട് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. ആർക്കും മനഃസാക്ഷി വോട്ടുചെയ്യാം.മത്സരിക്കാൻ തരൂർ സർവഥാ യോഗ്യനാണ്. എന്നാൽ മല്ലികാർജ്ജുന ഖാർഗെ പാർട്ടിയിലെ ഉന്നതനായ നേതാവാണ്. ഇരുസ്ഥാനാർത്ഥികളും പ്രബലരാണെന്നും കേരളത്തിലെ പാർട്ടിക്ക് ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നും കെ.സുധാകരൻ പറഞ്ഞു.