
ആലക്കോട്: വത്തിക്കാനിലെവാർത്താ വിനിമയ വിഭാഗ മായ ഡി കാസ്റ്ററി ഓഫ് കമ്യൂണിക്കേഷൻ ഉപദേശകരിലൊരാളായി ഫാദർ ഡോ.ജോർജ് പ്ലാത്തോട്ടത്തെ ഫ്രാൻസിസ് മാർപ്പാപ്പ നിയമിച്ചു.ലേഷ്യൻസ് ഓഫ് ഡോൺബോസ് കോ സന്യാസസഭ ഗുഹവത്തി പ്രോവിൻസ് അംഗമാണ് ഫാദർ ഡോ.ജോർജ് പ്ലാത്തോട്ടം എസ്.ഡി.ബി. ആലക്കോട് പ്ലാത്തോട്ടം പരേ തരായവർക്കിയുടെയും അന്നമ്മയുടെയും മകനാണ്.
ആർച്ച് ബിഷപ്പ് ഡോ. ഐവാൻ മാഫെയിസ് (ഇറ്റലി), ബിഷപ്പ് ഡോ. വാൾഡിർ ജോസ് ദെ കാസ്‌ട്രോ (ബ്രസിൽ ), എന്നിവരെ കമ്മിറ്റി അംഗങ്ങളായും വിവിധ രാജ്യങ്ങളിൽ നിന്നുളളപത്ത് പേരെ ഉപദേശക കമ്മിറ്റി അംഗങ്ങളായുമാണ് മാർപ്പാപ്പ നിയമിച്ചത്. ഏഷ്യയിൽ നിന്നുള്ള ഏകഅംഗമാണ് ഫാ.ജോർജ് പ്ലാത്തോട്ടം . ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫ്രൻസ് (എഫ്.എ.ബി.സി ) സോഷ്യൽ കമ്യൂണി ക്കേഷൻസ് എക്സിക്യൂട്ടിവ് സെക്രട്ടറി യും, മാനില ആസ്ഥാനമായ റേഡിയോ വെരിത്താസ് മേധാവിയുമായി പ്രവർ ത്തിച്ചു വരികയാണ്. വത്തിക്കാനിൽ പരിശുദ്ധ സിംഹാസനത്തിന്റെ മുഴുവൻ വാർത്താ വിനിമയ കാര്യങ്ങളും നിയന്ത്രി ക്കുന്നതിനായി 2015 ൽ ഫ്രാൻസിസ് മാർപ്പാപ്പ രൂപീകരിച്ചതാണ് ഡി കാസ്റ്ററി ഫോർ കമ്യൂണിക്കേഷൻ .
മാദ്ധ്യമ പരിശീലകനും മാദ്ധ്യമ പ്രവർത്തകനും ഗ്രന്ഥകാരനും കമ്യൂണിക്കേഷൻ വിദഗ്ധനുമായ ഫാ.ജോർജ് 2019 മുതൽ എഫ്. എ.ബി.സി. കമ്യൂണിക്കേഷൻ സെക്രട്ടറിയായി മാനില ആസ്ഥാനമായാണ് പ്രവർത്തിക്കുകയാണ്. തിയോളജി, സോ ഷ്യോളജി, ജേർണലിസം വിഷയങ്ങളിൽ മാസ്റ്റർ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റുമുണ്ട്. തുറ ഡോൺ ബോസ്‌കോ സ്‌കൂൾ പ്രിൻസിപ്പാൾ, സെയിന്റ് ആന്റണീസ് കോളേജ് പ്രൊഫസർ , ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ ( ഐ.സി.പി.എ) ദേശീയ പ്രസിഡന്റ് എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.