കണ്ണൂർ: ഗാന്ധിജയന്തി ദിനത്തിൽ കേനന്നൂർ ഡിസ്ട്രിക്ട് ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയും ജില്ലാ സർവ്വോദയ മണ്ഡലവും ചേർന്നു നടത്തിയ പരിപാടി ഗാന്ധിയൻ ചിന്തകൻ പ്രൊഫ. എം. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചൊവ്വ ധർമ്മസമാജം യു.പി. സ്‌കൂൾ കുട്ടികളൊരുക്കിയ കുഞ്ഞു മനസ്സിലെ ഗാന്ധി ചിത്രാവിഷ്‌കാരം ശ്രദ്ധേയയായി. 153 ഗാന്ധി പുസ്തകങ്ങളുടെ പ്രദർശനം, കാർഷിക പ്രദർശനവും ഗാന്ധിജയന്തി വാരത്തിൽ നടക്കും. മഹാത്മാ മന്ദിരം പ്രസിഡന്റ് ഇ.വി.ജി. നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. രമ ജി .നമ്പ്യാർ കവിതാലാപനം നടത്തി. ഡോ. പുനലൂർ പ്രഭാകരൻ, കെ.സി. കുഞ്ഞിക്കണ്ണൻ, ജി. സിജി, പി.സി.സുനിൽകുമാർ, എം.ടി. ജിനരാജൻ എന്നിവർ പ്രസംഗിച്ചു.