മണ്ടൂർ: അമ്പലം റോഡ് - ചെറുതാഴം ഉളിയത്ത് ശ്രീകൃഷ്ണൻ മതിലകം ക്ഷേത്രം നവരാത്രി ആഘോഷം മൂന്ന് മുതൽ അഞ്ചുവരെ തീയതികളിൽ നടക്കും. മൂന്നിന് വൈകുന്നേരം 6 മണി മുതൽ ഗ്രന്ഥംവയ്പ്പ്, 7 മണിക്ക് അദ്ധ്യാത്മിക പ്രഭാഷണം, തുടർന്ന് തിരുവാതിര, 4 ന് 7 മണിക്ക് കരോക്കെ ഭക്തിഗാനമേള, അഞ്ചിന് രാവിലെ മുതൽ വിദ്യാരംഭം, വാഹന പൂജ.