spc
കണ്ണൂർ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിനു വച്ച കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരത്തിനു മുന്നിൽ സ്റ്റുഡന്റസ് പോലീസ് കേഡേറ്റുകൾ സല്യൂട്ട് നൽകുന്നു.

തലശേരി:സംസ്ഥാനത്ത് സ്റ്റുഡന്റ് പൊലീസെന്ന വിപ്‌ളവകരമായ തീരുമാനംനടപ്പിലാക്കിയ മുൻആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് സ്റ്റുഡന്റ് പൊലിസ് വിദ്യാർത്ഥികൾ ഗാർഡ് ഓണർ നൽകി അന്ത്യാഭിവാദ്യമർപ്പിച്ചു.കണ്ണൂർ ജില്ലയിലെ 91 എസ്.പി.സി യൂനിറ്റുകളെ പ്രതിനിധീകരിച്ചു കൊണ്ട് തലശേരി സെന്റ്‌ജോസഫ് ഹയർസെക്കൻഡറി സ്‌കൂൾ, സേക്രട്ട്ഹാർട്ട് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, പാതിരയാട് കോട്ടയം രാജാസ് ഹൈസ്‌കൂൾ, ആയിത്തറ മമ്പറംഗവ. ഹയർസെക്കൻഡറി സ്‌കൂൾ, പിണറായി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എന്നീ യൂനിറ്റുകളിലെ വിദ്യാർത്ഥികളാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്. സ്റ്റുഡന്റ് പൊലീസ് പ്രൊജ്ര്രക് സ്‌റ്റേറ്റ് നോഡൽ ഓഫീസർ പി.വിജയൻ ഐ.പി. എസിനു വേണ്ടിയും എസ്. പി.സി സ്‌റ്റേറ്റ് ഡയറക്ടറേറ്റിനു വേണ്ടിയും എസ്. പി.സി കണ്ണൂർ ജില്ലാ നോഡൽ ഓഫീസിനു വേണ്ടിയും പുഷ്പചക്രമർപ്പിച്ചു.