കാസർകോട്: ദേശീയപാത സ്ഥലമെടുപ്പിനെ തുടർന്ന് പുതുക്കിപ്പണിത മൊഗ്രാൽ ടൗൺ ഷാഫി ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്നു വൈകുന്നേരം ആറരയ്ക്ക് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജിഫ്രി മുത്തുകോയ തങ്ങൾ മഗ്‌രിബ് നമസ്കാരത്തിന് നേതൃത്വം നൽകിയാണ് ഉദ്ഘാടനം ചെയ്യുക. കാസർകോട് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, സമസ്ത അദ്ധ്യക്ഷൻ യു.എം അബ്ദുറഹ്മാൻ മൗലവി, കുമ്പോൾ തങ്ങൾ, സയ്യിദ് മദനി തങ്ങൾ മൊഗ്രാൽ, മൊഗ്രാൽ ടൗൺ ഷാഫി ജുമാ മസ്ജിദ് ഖത്തീബ് സലാം വാഫി തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് അബുബക്കർ ഹാജി ലാൻഡ്മാർക്ക്, ജനറൽ സെക്രട്ടറി പി.എ ആസിഫ്, ട്രഷറർ സി.എച്ച് അബ്ദുൽ ഖാദർ, ബി.എ മുഹമ്മദ് കുഞ്ഞി, എം.പി.എ ഖാദർ, എച്ച്.എം കരീം, അബ്ദുൽ റഹ്മാൻ എന്നിവർ പങ്കെടുത്തു.