nfpe

പ്രദർശനം ഇന്ന് മുതൽ

കാസർകോട്: ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ (ജി.ഡി.എസ്, എൻ.എഫ്.പി.ഇ ) നാലാം അഖിലേന്ത്യാ സമ്മേളനം നാളെയും മറ്റന്നാളുമായി കാസർകോട് ടൗൺ ഹാളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളം മുതൽ ജമ്മു കാശ്മീർ വരെയുള്ള സംസ്ഥാനങ്ങളിൽ നിന്നായി 640 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാനത്ത് നിന്ന് 102 പ്രതിനിധികളുണ്ട്. ഡിജിറ്റൽ പോസ്റ്റർ, ഫോട്ടോ, സ്റ്റാമ്പ് പ്രദർശനം വെള്ളിയാഴ്ച രാവിലെ തുടങ്ങും.

നാളെ രാവിലെ ടൗൺ ഹാളിലെ കൃഷ്ണൻ നഗറിൽ സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.കെ പദ്മനാഭൻ ഉദ്‌ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വീരേന്ദ്രർ ശർമ്മ അദ്ധ്യക്ഷത വഹിക്കും. കേന്ദ്രജീവനക്കാരുടെ കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ ആർ.എൻ പരാശർ, വൈസ് പ്രസിഡന്റ് കെ.കെ.എൻ കുട്ടി, എൻ.എഫ്.പി.ഇ സെക്രട്ടറി ജനറൽ ജനാർദ്ദൻ തുടങ്ങിയവർ പ്രസംഗിക്കും. ഉച്ചയ്ക്ക് മൂന്നിന് ടൗൺഹാൾ പരിസരത്തുനിന്നും പ്രകടനം ആരംഭിക്കും. സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. മുൻ എം.പി പി. കരുണാകരൻ അദ്ധ്യക്ഷത വഹിക്കും. ഒമ്പതിന് രാവിലെ മുതൽ പ്രതിനിധി സമ്മേളനം നടക്കും.

സ്വാഗതസംഘം ചെയർമാൻ പി. കരുണാകരൻ, എൻ.എഫ്.പി.ഇ ദേശീയ പ്രസിഡന്റ് പി.വി രാജേന്ദ്രൻ, ജി.ഡി.എസ് യൂണിയൻ ദേശീയ ട്രഷറർ എം. കുമാരൻ നമ്പ്യാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. ഹരി, സി. രാഘവൻ, കെ.പി റിജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.