കാഞ്ഞങ്ങാട്: അമ്മയും കുഞ്ഞും ആശുപത്രി തുറക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടുന്നതായി ആക്ഷേപിച്ച് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എം.പി.ജാഫർ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ, സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, അഡ്വ. എൻ.എ ഖാലിദ്, മുബാറക് ഹസൈനാർ ഹാജി, ഷംസുദ്ദീൻ ആവിയിൽ, റംഷീദ് തോയമ്മൽ, ഖദീജ ഹമീദ്, എ. ഹമീദ് ഹാജി, ഇസ്ഹാക് കനകപ്പള്ളി, എ.പി ഉമ്മർ, എൽ.കെ ഇബ്രാഹിം, എൻ.എ ഉമ്മർ, സി.എം ഖാദർ ഹാജി, തെരുവത്ത് മൂസ ഹാജി, മുസ്തഫ തായന്നൂർ, ടി. അന്തുമാൻ, ലത്തീഫ് എ.സി.എ തുടങ്ങിയവർ സംസാരിച്ചു. ബഷീർ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.