
പഴയങ്ങാടി: മാടായി ഉപജില്ലാ കലോത്സവം നവംബർ 10, 11, 12 തീയ്യതികളിൽ നെരുവമ്പ്രത്ത് നടക്കും. ഉപജില്ലയിലെ തൊണ്ണൂറ് വിദ്യാലയങ്ങളിൽ നിന്നായി നാലായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. നെരുവമ്പ്രം യു.പി സ്കൂളിലും സമീപത്തെ വിദ്യാലയങ്ങളിലുമായി 10 വേദികളിലാണ് മത്സരം.
സംഘാടകസമിതി രൂപീകരണം ടി.വി രാജേഷ് ഉദ്ഘാടനം ചെയ്തു. ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ അദ്ധ്യക്ഷനായി. മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.വി രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഒ.വി നാരായണൻ, സി.വി കുഞ്ഞിരാമൻ, പി.കെ വിശ്വനാഥൻ, ഫാദർ മാത്യു കുഴിമലയിൽ സംസാരിച്ചു. എ.പി വത്സല സ്വാഗതവും ജയചന്ദ്രൻ നെരുവമ്പ്രം നന്ദിയും പറഞ്ഞു. മേളയുടെ നടത്തിപ്പിനായി 16 സബ് കമ്മിറ്റികൾ രൂപീകരിച്ചു. മുൻ അദ്ധ്യാപകൻ കെ. പദ്മനാഭൻ, സ്കൂൾ പ്രധാനാദ്ധ്യാപിക എ.പി വത്സല എന്നിവരിൽ നിന്ന് ടി.വി രാജേഷ് ആദ്യ ഫണ്ട് ഏറ്റുവാങ്ങി.