mcc
മലബാർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് കോഴിക്കോട് ഡിപ്പോയിൽ നടന്ന സ്തനാർബുദ ബോധവത്കരണപരിപാടി സീനിയർ ഡിപ്പോ മാനേജർ ഗ്രോമിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: ലോക സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി നടത്തുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തീവ്ര സ്തനാർബുദ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി ആറാം ദിവസം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, കോഴിക്കോട് ഡിപ്പോയുടെ ആഭിമുഖ്യത്തിൽ വനിതാ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി സ്തനാർബുദ ബോധവൽക്കരണ ക്ലാസ് നടത്തി. സീനിയർ ഡിപ്പോ മാനേജർ ഗ്രോമിൻ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. മലബാർ കാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോ.ഹർഷ ഗംഗാധരൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.സേഫ്റ്റി മാനേജർ സുനിൽ ആലിങ്കൽ സ്വാഗതവും അക്കൗണ്ട്സ് ഓഫീസർ കെ.കെ.സുലേഖ നന്ദിയും പറഞ്ഞു.

മാസാചരണത്തിന്റെ ഏഴാം ദിവസമായ 8ന് കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെയും ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജ് കൊയിലാണ്ടിയുടെയും സംയുക്താഭിമുഖ്യത്തിൽ രാവിലെ 10.30ന് കോളേജ് ഹാളിൽ സ്തനാർബുദ ബോധവൽക്കരണ ക്ലാസ് നടത്തും