പാനൂർ: പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിന് പൂർവ്വ വിദ്യാർത്ഥികൾ വാട്ടർ കൂളർ നൽകി . അകാലത്തിൽ അപകട മരണം സംഭവിച്ച വിദ്യാർത്ഥി അഫ് ളഹിന്റെ സ്മരണക്ക് വേണ്ടി 2018-20 ബാച്ച് ഹയർ സെക്കൻഡറി ക്ലാസിലെ അർഷാദ്, അബീർ, ആഷിഖ് , നവാസ്, ജാസർ, ഷദാദ്, നിയാസ് , ഷാമിൽ എന്നിവരുടെ നേതൃത്വത്തിൽ സഹപാഠികളാണ് വാട്ടർ കൂളർ നൽകിയത്.പി.ടി.എ പ്രസിഡന്റ് സമീർ പറമ്പത്ത്, മുൻവാർഡ് മെമ്പർ കെ റിനീഷ് , പ്രിൻസിപ്പൽ ഇൻ ചാർജ് ജോഷി ജോർജ് സ്റ്റാഫ് സെക്രട്ടറി ചിത്രാംഗദൻ എസ്.കെ എന്നിവർ ചേർന്ന് കൂളർ ഏറ്റുവാങ്ങി.