കൂത്തുപറമ്പ്: പടുവിലായിയിൽ വീടിന് നേരെ ബോംബേറ്. മുണ്ടമെട്ടക്ക് സമീപത്തെ കൃഷ്ണപുരത്ത് സഹദേവന്റെ വീടിനു നേരെയാണ് അർദ്ധ രാത്രിഓടെ ബോംബേറുണ്ടായത്. ശക്തമായ സ്പോടനത്തിൽ വീടിന്റെ ജനൽ ഗ്ലാസുകൾ തകർന്നു. ചുമരിന് പോറലേറ്റിട്ടുണ്ട്. പോർച്ചിൽ നിർത്തിയിട്ട കാറിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ രണ്ട് പിഞ്ചു കുട്ടികൾ ഉൾപ്പെടെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു.

ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ അക്രമികൾ രക്ഷപ്പെട്ടു. കൂത്തുപറമ്പ് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ,ഡോഗ് സ്‌ക്വാഡും സ്ഥലതെത്തി പരിശോധന നടത്തി. വീട്ടിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് ബോംബ് സ്ഫോടന മുണ്ടായത് പ്രദേശത്തെ ആശങ്കയിലാഴ്ത്തിയിരിക്കയാണ്.