kerala
പാക് താക് റോ ചാംപ്യന്മാരായ കേരള ടീം ട്രോഫിയുമായി

തൃക്കരിപ്പൂർ: കർണാടകയിലെ ബെൽഗാവിൽ വെച്ച് നടന്ന ദേശീയ സെപ്‌ക് താക് റോ സബ് ജൂനിയർ ചാമ്പ്യൻ ഷിപ്പിൽ ഫൈനലിൽ ശക്തരായ ഗുജറാത്തിനെ നേരിട്ട സെറ്റുകൾക്ക് (21-8, 21-16) പരാജയപ്പെടുത്തി കേരളം കിരീടം ചൂടി. ഇരുപത്തിയേഴോളം സംസ്ഥാനങ്ങൾ പങ്കെടുത്ത ദേശീയ ചാമ്പ്യൻ ഷിപ്പിൽ സെമിയിൽ ശക്തരായ മണിപ്പൂരിനെ പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ ഫുട്ബോൾ ഫൈനലിൽ എത്തിയത്. രഘു ഈവെന്റിൽ ഒന്നും ടീം ഈവെന്റിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയും കേരളം കരുത്ത്കാട്ടി. ആദ്യമായാണ് ദേശീയതലത്തിൽ രഘു ഇവന്റ് ഇനത്തിൽ ഒന്നാം സ്ഥാനം നേടുന്നത് സംസ്ഥാന സെക്രട്ടറി കെ വി ബാബുവിന്റെ നേതൃത്വത്തിലായിരുന്നു കേരള ടീം കർണാടകയിൽ എത്തിയത്. ഗോകുൽ ദാസ് പി , എൻ പി ഇർഷാദ് എന്നിവർ പരിശീലകരും റീനാകുമാരിയും ബിന്ദു ഷാജുവും ടീം മേനേജമ്മാർ.