കണ്ണൂര്‍: വാഹനം ഓടിക്കുന്നതിനിടെ വാട്‌സ് ആപ്പ് ചാറ്റ് നടത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടി. മൊബൈല്‍ ഉപയോഗിച്ചു കൊണ്ടു ബസ് ഓടിക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കോഴിക്കോട്-പയ്യന്നൂര്‍ റൂട്ടിലോടുന്ന കൃതിക മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവര്‍ തലശേരി ലിജിന് ഹിയറിംഗിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേ സമയം വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താന്‍ മോട്ടോര്‍വാഹനവകുപ്പ് കണ്ണൂര്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇരിട്ടിയില്‍ മോട്ടോര്‍വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.