jail

ഇന്ന് ലോക മാനസികാരോഗ്യ ദിനം

കണ്ണൂർ: മാനസിക വൈകല്യമുള്ള തടവുകാരെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക ലക്ഷ്യമിട്ട്, സംസ്ഥാനത്തെ സെൻട്രൽ, ജില്ലാ ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ തുറക്കും. ആദ്യത്തേത് കണ്ണൂർ സെൻട്രൽ ജയിലിൽ അടുത്തയാഴ്ച.

ജയിലുകളിലെ ഒഴിഞ്ഞ മുറികളും അനുബന്ധ കെട്ടിടങ്ങളും ഇതിനായി സജ്ജമാക്കും.

തടവുകാരിൽ മയക്കുമരുന്ന് ശീലമാക്കിയവർ കൂടുകയും അക്രമകാരികളാകുകയും ചെയ്യുന്ന സാഹചര്യത്തിൽ കൂടിയാണിത്. ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ഇത്തരക്കാരെ കേന്ദ്രങ്ങളിലേക്ക് മാറ്റി ചികിത്സയും കൗൺസലിംഗും നൽകും.

നിലവിൽ കോഴിക്കോട്, തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിലാണ് ചികിത്സയ്ക്കായി എത്തിക്കുന്നത്. അക്രമാസക്തരാകുന്ന രോഗികളെ ഇവിടങ്ങളിൽ എത്തിക്കുന്നത് ജയിൽ ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടാണ്.

സെൻട്രൽ

ജയിലുകളിൽ
 നൂറുപേർക്ക് ചികിത്സാ സൗകര്യം

 2ഡോക്ടർമാരുടെ സ്ഥിരസേവനം

 കൗൺസലിംഗ് സൗകര്യം

 വായനാ കേന്ദ്രങ്ങൾ

''മയക്കുമരുന്നിന് അടിമപ്പെട്ടവർ, അക്രമ സ്വഭാവമുള്ളവർ എന്നിവരിൽ കൂടുതലും യുവാക്കളാണ്. ഇവർക്ക് ചികിത്സയും കൗൺസലിംഗും കേന്ദ്രത്തിൽ നൽകും.

ആർ. സാജൻ,​

സെൻട്രൽ ജയിൽ സൂപ്രണ്ട്,​ കണ്ണൂർ