mahe
ഫാദർ മിൽട്ടൺ ജേക്കബിന്റെ നേതൃത്വത്തിൽ നടന്ന സാഘോഷ ദിവ്യബലി

മാഹി:സെന്റ് തെരേസ ദേവാലയ തിരുനാൾ മഹോത്സവത്തിന്റെ നാലാംദിനമായ ഇന്നലെ അനുഗ്രഹം തേടിയെത്തിയത് വൻ ജനാവലി. കൊവിഡ് മഹാമാരി വിട്ടൊഴിഞ്ഞ ശേഷം പഴയ കാല പ്രൗഢിയിലേക്ക് മഹോത്സവം മാറിയെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു ആവിലാ മാതാവിന്റെ തിരുസന്നിധിയിലെത്തിയ അണമുറിയാതെ ജനപ്രവാഹം തെളിയിച്ചത്.
ഇന്നലെ ഫാദർ മിൽട്ടൺ ജേക്കബിന്റെ മുഖ്യ കാർമ്മികത്വത്തിൽ സാഘോഷ ദിവ്യബലി അർപ്പിച്ചു. സെന്റ്. ജൂഡ് കുടുംബയൂണിറ്റാണ് ഇന്നലത്തെ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് . ദിവ്യബലിയെ തുടർന്ന് നൊവേനയും പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരുന്നു.
'