saha
കേരള കോഓപ്പറേറ്റീവ് എംപ്ലോയിസ് കൗൺസിൽ (എ. ഐ. ടി. യു.സി) കണ്ണൂർ പഴയബസ് സ്റ്റാൻഡിൽ നടത്തിയ സഹകരണ സദസ് സംസ്ഥാന വൈസ്. പ്രസി. ബി.സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ:സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര നീക്കം ഉപേക്ഷിക്കുക, ജീവനക്കാർക്ക് ദോഷകരമായ സഹകരണ ഭേദഗതി പിൻവലിക്കുക, ഡി. എ കുടിശ്ശിക അനുവദിക്കുക, പെൻഷൻ വിതരണത്തിന്റെ ഇൻസന്റീവ് ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള കോഓപ്പറേറ്റീവ് എംപ്ലോയിസ് കൗൺസിൽ എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങ് സംസ്ഥാന വൈസ് പ്രസി. ബി.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ഇ.സി. സംസ്ഥാ സെക്രട്ടറി കണ്ട്യൻ സുരേഷ് ബാബു, കേരള സ്റ്റേറ്റ് അപ്രൈസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.പി.വിനോദൻ , എ.ഐ.ടി.യു.സി ജില്ലാ ട്രഷറർ ,എം.നാരായണൻ , സി.പി.ഐ കണ്ണൂർ മണ്ഡലം സെക്രട്ടറി കെ.എം.സപ്ന, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.വി.രജീഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.വിനോദൻ സ്വാഗതവും പി.പ്രീത നന്ദിയും പറഞ്ഞു.