
മട്ടന്നൂർ: മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റും എക്സ്സൈസ് റേഞ്ച് ഓഫീസ് മട്ടന്നൂർ സംയുക്തമായി ലഹരിക്കെതിരെ പദയാത്രയും പ്രതികാത്മകമായി ലഹരിവസ്തുക്കൾ കത്തിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു .പദയാത്ര മട്ടന്നൂർ മുനിസിപ്പാലിറ്റി ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. ടൗൺ സ്‌ക്വറിൽ നിന്നും ആരംഭിച്ച പദയാത്ര മട്ടന്നുർ ബസ് സ്റ്റാൻഡിൽ സമാപിച്ചു. ഗൈഡ് ക്യാപ്റ്റന്മാരായ രേഖ ടി വി , വിനീത എ , റീജ എൻ കെ, ഉമ കെ, നിഷിത എൻ. എന്നിവർ സംസാരിച്ചു. ചടങ്ങിൽ സ്കൗട്ട് മാസ്റ്റർ പി.കെ.ദിലീപ് സ്വാഗതവും ഗൈഡ് ക്യാപ്റ്റൻ കെ.എം.രേഷ്മ നന്ദിയും പറഞ്ഞു. എക്സ്സൈസ് ഉദ്യോഗസ്ഥരായ വി.ശ്രീനിവാസൻ , ടി.ഒ.വിനോദ് , വി.എൻ.വിനേഷ് , കെ.സുനീഷ് എന്നിവർ പങ്കെടുത്തു.