janakeeya
ജനകീയ ഹോട്ടലിന്റെ ജില്ലാതല സംഗമം കാഞ്ഞങ്ങാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കുടുംബശ്രീ ജില്ലാ മിഷന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിന്റെ ജില്ലാതല സംഗമം കാഞ്ഞങ്ങാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ മിഷൻ ജില്ല കോർഡിനേറ്റർ ടി.ടി സുരേന്ദ്രൻ അദ്ധ്യക്ഷനായി. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഫൈവ് സ്റ്റാർ പുരസ്‌കാരം ലഭിച്ച ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ കാന്റീനുള്ള പുരസ്കാരവും അനുമോദനവും നൽകി.

ജനകീയ ഹോട്ടൽ ജില്ലാ തല കൺസോർഷ്യം രൂപീകരിക്കുകയും ലീഡറായി കെ. പ്രസന്നയെ തിരഞ്ഞെടുക്കുകയും ചെയ്തു. എ.ഡി.എം.സിമാരായ പ്രകാശൻ പാലായി, സി.എച്ച് ഇക്ബാൽ, ജില്ലാ പ്രോഗ്രാം മാനേജർ കെ. നിധിഷ, ബ്ലോക്ക്‌ കോർഡിനേറ്റർ സി. ക്രിപ്ന, വി.ടി വൈശാഖ്, കെ. ആതിര, സച്ചിൻ രാജ് എന്നിവർ സംസാരിച്ചു.