പയ്യന്നൂർ: കേരള സർക്കാരിന്റ ലഹരി വിമുക്ത പരിപാടിയുടെ ഭാഗമായി, ഇന്ത്യൻ ദന്തൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ച് മുൻ പ്രസിഡന്റുമാരായ ഡോ. പി.കെ. ജയകൃഷ്ണൻ, ഡോ. എ.വി. മധുസൂദനൻ എന്നിവർ നയിക്കുന്ന നൂറു കിലോമീറ്റർ ലഹരി വിരുദ്ധ ബോധവത്കരണ സൈക്കിൾ റാലി ഗോവയിൽ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഡോ. സി.കെ. ശ്രീജൻ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. ഡോക്ടർമാരായ എ.വി. ശ്രീകുമാർ, അഹമ്മദ് ഷാഫി, അഖിൽ, എ. ഭാസ്കരൻ, രാഹുൽ നന്ദകുമാർ, ടി. പ്രഭാത്, ടി. രതീഷ്, ധനേഷ്, പ്രണവ് രാജഗോപാൽ, നിഖിൽ മോഹൻ സംസാരിച്ചു.