ഉദിനൂർ: 'ന്നാ താൻ പോയി കേസ് കൊട്' സിനിമയുടെ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ സംഗമിക്കുന്നു. തടിയൻ കൊവ്വൽ കൈരളി ഗ്രന്ഥാലയവും മനീഷാ തിയറ്റേഴ്സും തിയറ്റേഴ്സ് സെക്രട്ടറി കൂടിയായ പി.പി കുഞ്ഞികൃഷ്ണന് ഈ മാസം 13 ന് വൈകിട്ട് നൽകുന്ന ആദര സമ്മേളനത്തിലാണ് ഈ ഒത്തുചേരൽ. സംവിധായകനു പുറമെ അസോസിയേറ്റ് ഡയറക്ടർ സുധീഷ് ഗോപിനാഥ്, കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് മാധവൻ, ഷുക്കൂർ വക്കീൽ, ഗംഗാധരൻ വക്കീൽ, സി.പി ശുഭ, ബാലകൃഷ്ണൻ രാവണേശ്വരം, ശ്രീകാന്ത്, കുഞ്ഞികൃഷ്ണൻ പണിക്കർ, പ്രകാശൻ കൊടക്കാട്, ചിത്ര നായർ എന്നിവരെല്ലാം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഉദിനൂരിൽ നിന്ന് വാദ്യമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയിൽ സിനിമാ പ്രവർത്തകരെ വരവേൽക്കും.